Sunday, August 28, 2011

നാട്ടുവഴി


ഓര്‍മയിലെ
ഒറ്റയടിപ്പാതക്കരികില്‍
ഒളിച്ചിരുന്നത്‌
ഒരു പറ്റം പേടികള്‍ ആയിരുന്നു.

പഴുതാരകള്‍.തേളുകള്‍.
പാമ്പുകള്‍.

പേടികൊണ്ട് ഞാനും
വാശിപ്പുറത്ത് നീയും
വഴി മാറാഞ്ഞപ്പോള്‍
കൂടി പിണഞ്ഞത്
നിന്റെ ദാവണി തലപ്പും
എന്റെ ചെയിന്‍ വാച്ചും
മാത്രമല്ലായിരുന്നു.

പിന്നൊരിക്കല്‍
പുലര്‍മഞ്ഞില്‍
വിരല്‍ പിരിച്ച്
വശം ചേര്‍ന്ന് നടക്കാന്‍
നാട്ടുവഴിയോരത്തെ
ചപ്പിലെന്നെ ഇറക്കിയതും
എന്റെ പേടികളെ
തല്ലിക്കെടുത്തിയതും
നീ.

Thursday, August 25, 2011

Eyes

Her eyes

is where,
the sea sleeps,
the fire hides,
the sorcery recides,
my doom lies.

Its her lashes were,
I drink my monsoons from.
Related Posts Plugin for WordPress, Blogger...