Sunday, July 3, 2011

മണല്‍കൊട്ടാരം

വിരലുകള്‍ക്കിടയിലൂടെ
ഊര്‍ന്നുപോയ മണല്‍തരികള്‍
കണ്ണീരു കൊണ്ട് നനച്ച്
ഞാനൊരു കൊട്ടാരമുണ്ടാക്കി.
എന്റെ പ്രണയത്തോടൊപ്പം
ഞാനതില്‍ താമസമാക്കി .
പൊള്ളുന്ന വെയിലില്‍
മണല്‍തരികള്‍ ഉണങ്ങിപ്പോയി.
കൊട്ടാരം പൊടിഞ്ഞു പോയി.
അലയടിച്ചു വന്ന തിരമാലകള്‍
കട്ടുകൊണ്ടുപോയി.
കൊട്ടാരമില്ലാത്ത , കിരീടമില്ലാത്ത
രാജാവിന്റെ വിരലുകള്‍
പ്രണയത്തിന്റെ വിരലുകളെ പരതി.
വൈകിപ്പോയിരുന്നു.
മണല്‍തരികള്‍ വീണ്ടും നനഞ്ഞു.
നനഞ്ഞു തന്നെ കിടന്നു.

No comments:

Related Posts Plugin for WordPress, Blogger...